താൻ രാഹുൽ ഗാന്ധിയുടെ ട്രാവൽ ഏജന്റല്ല: എം.പി. ശശി തരൂർ

താൻ രാഹുൽ ഗാന്ധിയുടെ ട്രാവൽ ഏജന്റല്ല: എം.പി. ശശി തരൂർ

തിരുവനന്തപുരം: എസ്.ഐ.ആറിലെ (SIR) ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷം രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര പോയതിനെക്കുറിച്ച് മാധ്യമങ്ങൾ ആരാഞ്ഞ ചോദ്യത്തിന് പ്രതികരണവുമായി എം.പി. ശശി തരൂർ.

“താൻ രാഹുൽ ഗാന്ധിയുടെ ട്രാവൽ ഏജന്റല്ല, അതിനാൽ ആ ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യവുമില്ല” എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. താൻ എന്തിനാണ് ഡൽഹി വിട്ട് ഇവിടെ വന്നതെന്നും, ഓരോ വ്യക്തിക്കും ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും വ്യക്തമാക്കിയ തരൂർ, രാഹുലിന്റെ യാത്രയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ബി.ജെ.പി ശക്തമായി വിമർശിച്ച പശ്ചാത്തലത്തിലാണ് തരൂരിന്റെ ഈ പ്രതികരണം പുറത്തുവന്നത്. എന്നാൽ, വിഷയത്തിൽ ബി.ജെ.പി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. രാഹുൽ ഗാന്ധി രണ്ടോ മൂന്നോ ദിവസത്തേക്ക് മാറി നിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നും അതിൽ എന്താണ് ഇത്ര വലിയ പ്രശ്നമെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു.

Spread the love

web desk

Leave a Reply

Your email address will not be published. Required fields are marked *