ഡിജിറ്റൽ സർവേ; പരാതി നിലനിൽക്കുന്ന ഭൂമികൾക്കും ഇനി നികുതി അടയ്ക്കാം

ഡിജിറ്റൽ സർവേ; പരാതി നിലനിൽക്കുന്ന ഭൂമികൾക്കും ഇനി നികുതി അടയ്ക്കാം

തിരുവനന്തപുരം: ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് പരാതി നിലനിൽക്കുന്ന ഭൂമികൾക്കും ഇനി താൽക്കാലികമായി നികുതി അടയ്ക്കാം. ആയിരക്കണക്കിന് ഭൂവുടമകൾക്ക് ആശ്വാസമേകുന്ന നിർണായക ഉത്തരവ് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് പുറപ്പെടുവിച്ചു. എന്നാൽ, താൽക്കാലികമായി നികുതി സ്വീകരിക്കുന്നത് ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കങ്ങളോ അതിർത്തി വ്യത്യാസങ്ങളോ അന്തിമമായി തീർപ്പാക്കിയതായി കണക്കാക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഡിജിറ്റൽ സർവേയിൽ വിസ്തീർണം, ഉടമസ്ഥാവകാശം എന്നിവയിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് നൽകിയ അപേക്ഷകൾ (LRM) തീർപ്പാകുന്നതുവരെ ഭൂനികുതി സ്വീകരിക്കില്ലെന്ന റവന്യൂ വകുപ്പിന്റെ മുൻനിലപാടാണ് ഇതോടെ മാറിയത്. എൽ.ആർ.എം. നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ മുൻ ആധാരവും പഴയ നികുതി രസീതും അടിസ്ഥാനമാക്കി താൽക്കാലികമായി നികുതി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.

നൽകുന്ന കരട് രസീതിലെ ‘റിമാർക്സ്’ കോളത്തിൽ എൽ.ആർ.എം. അപേക്ഷയുടെ എൽ.ടി.ഐ.എൻ. (LTIN) നമ്പറും ഇത് താൽക്കാലിക തണ്ടപ്പേരാണെന്ന വിവരവും നിർബന്ധമായും രേഖപ്പെടുത്തണം. പിന്നീട് അപേക്ഷയിൽ അന്തിമ തീരുമാനമാകുന്ന മുറയ്ക്ക് ഈ തുക യഥാർത്ഥ തണ്ടപ്പേരിലേക്ക് വകമാറ്റി നൽകും. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നികുതി സ്വീകരിക്കുന്നത് തടസ്സപ്പെടുത്തരുതെന്ന് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

Spread the love

web desk

Leave a Reply

Your email address will not be published. Required fields are marked *