മൂണ്ടക്കൈ-ചൂരൽമല ഭവന നിർമ്മാണം; ഫണ്ട് കൈമാറാത്ത നിയോജകമണ്ഡലം പ്രസിഡൻ്റുമാരെ സസ്പെൻഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: മൂണ്ടക്കൈ-ചൂരല്‍മല ഭവന നിര്‍മ്മാണ പദ്ധതിയുടെ ഫണ്ട് കൈമാറാത്ത നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസില്‍ നടപടി. 14 നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി, തിരൂര്‍, താനൂര്‍, ചേലക്കര, ചെങ്ങന്നൂര്‍, കഴക്കൂട്ടം, കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, കോവളം, ആറ്റിങ്ങല്‍, പുനലൂര്‍, കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റുമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടി.

