ആലപ്പുഴ വാഹനാപകടം; വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴ വാഹനാപകടം; വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.അപകടത്തിൽ പെട്ട വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി.

വാഹനം ഓടിച്ച വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് കിട്ടിയിട്ട് അഞ്ച് മാസം മാത്രമെ ആയിട്ടുള്ളൂ. പരിചയക്കുറവും അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന സംശയം കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തിയ ആർ ടി ഒ വ്യക്തമാക്കിയിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് ടാര്‍ റോഡില്‍ വെള്ളമുണ്ടായിരുന്നത് കാര്‍ തെന്നി നീങ്ങാന്‍ ഇടയാക്കി, ഇടിച്ച കാറിന് 14 വര്‍ഷം പഴക്കമുണ്ട്. അതിനാല്‍ വണ്ടിയുടെ ബോഡിക്ക് സ്ഥിരതയുണ്ടാകില്ല, പരമാവധി എട്ടുപേര്‍ക്ക് കയറാവുന്ന വാഹനത്തില്‍ 11 പേരുണ്ടായിരുന്നു. വാഹനം ഓടിക്കുന്നതിലെ പരിചയക്കുറവ്, അപകടമുണ്ടായ പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലായിരുന്നു എന്നതടക്കമുള്ള കാരണങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു

Spread the love

admin.story

Related Posts

Leave a Reply

Your email address will not be published. Required fields are marked *