വയനാടിന് 2221 കോടിയുടെ പാക്കേജ് വേണം; പ്രിയങ്കയും എംപിമാരും അമിത് ഷായെ കണ്ടു

വയനാടിന് 2221 കോടിയുടെ പാക്കേജ് വേണം; പ്രിയങ്കയും എംപിമാരും അമിത് ഷായെ കണ്ടു

ന്യൂഡൽഹി: വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ അമിത് ഷായെ കണ്ടു. വയനാടിന് 2221 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തിൽ എടുത്ത നടപടികൾ അറിയിക്കാമെന്ന് അമിത് ഷാ ഉറപ്പുനൽകിയതായി പ്രിയങ്ക വ്യക്തമാക്കി.

ഉരുൾപൊട്ടലിൽ ആ പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതർക്ക് എല്ലാം നഷ്ടപ്പെട്ടു. വീട്ടിലെ മുഴുവൻ അംഗങ്ങളെയും നഷ്ടപ്പെട്ടവരുണ്ട്. അതിൽ ചെറിയ കുട്ടികളുണ്ട്. അവർക്ക് മറ്റൊരു പിന്തുണയില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാൻ കഴിയുന്നില്ലെങ്കിൽ അത് രാജ്യത്തിനാകെ വളരെ മോശം സന്ദേശമാണ് നൽകുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസ്സിലാക്കണമെന്നും ആഭ്യന്തര മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

Spread the love

admin.story

Related Posts

Leave a Reply

Your email address will not be published. Required fields are marked *