ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ദക്ഷിണാഫ്രിക്കയുടെ പേസര്‍ കാഗിസോ റബാഡയെ പിന്തള്ളിയാണ് ബുംറയുടെ മടങ്ങിവരവ്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് ബുംറ ഒന്നാം സ്ഥാനത്തെത്തുന്നത്.ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി തുടങ്ങുന്നതിന് മുമ്പ് റബാഡക്കും ജോഷ് ഹേസ്ല്‍വുഡിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ബുംറ. പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ അവിസ്മരണീയമായ പ്രകടത്തിനൊടുവില്‍ എട്ടു വിക്കറ്റുകള്‍ നേടിയതോടെയാണ് ബുംറ വീണ്ടും ഒന്നാംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.

ഡര്‍ബനില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ നയിക്കുന്ന കാഗിസോ റബാഡ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെര്‍ത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 5 വിക്കറ്റ് നേട്ടമുണ്ടാക്കിയിട്ടും ജോഷ് ഹേസ്ല്‍വുഡ് ഒരു സ്ഥാനം താഴ്ന്ന് മൂന്നാമതെത്തി.

Spread the love

admin.story

Leave a Reply

Your email address will not be published. Required fields are marked *