ടെസ്റ്റില്‍ അതിവേഗം 9000 റണ്‍സ് തികച്ച് കെയ്ന്‍ വില്ല്യംസന്‍

ടെസ്റ്റില്‍ അതിവേഗം 9000 റണ്‍സ് തികച്ച് കെയ്ന്‍ വില്ല്യംസന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്റര്‍ എന്ന ഖ്യാതി നേടി കെയ്ന്‍ വില്ല്യംസന്‍. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് മാച്ചില്‍ രണ്ടു ഇന്നിംഗ്സിലുമായി രണ്ടു അര്‍ധ സെഞ്ച്വറികള്‍ നേടിയതോടെയാണ് കെയന്‍ വില്ല്യംസന്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 93ഉം, രണ്ടാം ഇന്നിംഗ്സില്‍ 61 റണ്‍സുമാണ് താരം നേടിയത്.

ഫാബ് ഫോറില്‍ വിരാട് കോഹ്‌ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് പിന്നാലെയാണ് വില്ല്യംസനും പട്ടികയില്‍ ഇടംപിടിച്ചത്. 9000 റണ്‍സ് തികയ്ക്കാന്‍ എടുത്ത ഇന്നിംഗ്സുകളുടെ എണ്ണത്തില്‍ ജോ റൂട്ടിനെയും വിരാട് കോഹ് ലിയെയും വില്ല്യംസന്‍ മറികടന്നു. 103 മത്സരങ്ങളില്‍ 182 ഇന്നിംഗ്സുകളില്‍ നിന്നാണ് വില്യംസന്‍ 9000 റണ്‍സ് തികച്ചത്. കോഹ് ലിക്ക് 192 ഇന്നിംഗ്സ് വേണ്ടി വന്നപ്പോള്‍ ജോ റൂട്ട് 196 ഇന്നിംഗ്സുകളില്‍ നിന്നാണ് 9000 റണ്‍സ് തികച്ചത്.

Spread the love

admin.story

Leave a Reply

Your email address will not be published. Required fields are marked *