ഗർഭപാത്രം നീക്കം ചെയ്തതിനു ശേഷം മാനസികമായി തകർന്നു; നടി മഞ്ജു പത്രോസ്

ഗർഭപാത്രം നീക്കം ചെയ്തതിനു ശേഷം മാനസികമായി തകർന്നു; നടി മഞ്ജു പത്രോസ്

ഗർഭപാത്രം നീക്കം ചെയ്തതിനു ശേഷം താൻ നേരിട്ട ശാരീരിക വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മഞ്ജു പത്രോസ്. മാനസികമായും ശാരീരികമായും താൻ തകർന്നുവെന്ന് താരം പറഞ്ഞു. ഉറക്കമില്ലായ്മ, ദേഷ്യം തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഹോർമോൺ ചികിത്സയിലൂടെയാണ് ഇതിനുള്ള പരിഹാരം കണ്ടെത്തിയതെന്ന് മഞ്ജു പറഞ്ഞു. തായ്‌ലൻഡിൽ നിന്ന് തിരിച്ചുവരുന്നതിനിടെ എയർപോർട്ടിൽ നിന്ന് ഒരു കുപ്പി മദ്യം വാങ്ങിയിരുന്നു. ലഗ്ഗേജ് അതിനോടകം കൊടുത്തുവിട്ടിരുന്നു. അതിനുശേഷമാണ് കുപ്പി വാങ്ങിയത്. അവർ അത് സിപ്‌ലോക്ക് ഉള്ള കവറിൽ അല്ല തന്നത്. അതു സീൽ ചെയ്തു തരാതിരുന്നത് അവരുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയാണ്. പപ്പയ്ക്ക് വേണ്ടിയാണ് മദ്യം വാങ്ങിയത്. അത് ഞങ്ങൾ ഹാൻഡ് ലഗ്ഗേജ് സ്‌കാൻ ചെയ്തപ്പോൾ കുപ്പി കൊണ്ടുപോകാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞാനുടനെ ഉച്ചത്തിൽ പ്രതികരിച്ചു. എന്തുകൊണ്ട് പറ്റില്ലെന്ന് എന്റെ പൊട്ട ഇംഗ്ലിഷിലും ഹിന്ദിയിലും ചോദിക്കാൻ തുടങ്ങി. ഇനി എന്തുചെയ്യും എന്ന തരത്തിൽ ഞാനൽപം ഓവറായി ടെൻഷടിക്കാൻ തുടങ്ങി. സിമി എന്നോട് സമാധാനപ്പെടാൻ പറയുന്നുണ്ട്. ആ ഓഫിസർ വളരെ കൂൾ ആയിരുന്നു. എന്നോടു പറ്റില്ലെന്നു തന്നെ തീർത്തു പറഞ്ഞു. അദ്ദേഹം കൂളായി പറയുമ്പോൾ എനിക്കു പിന്നെയും ദേഷ്യം വരും. ഒടുവിൽ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഞങ്ങൾ വിമാനത്തിൽ കയറിയതിനു ശേഷം സിമി എന്നോടു ചോദിച്ചു, നീയെന്താണ് ഈ കാണിച്ചുകൂട്ടിയത്? നിനക്ക് മനസ്സിലാകുന്നുണ്ടാകില്ല. പക്ഷേ, ശരിക്ക് നീ നല്ല ബോറായി വരികയാണ്’ മഞ്ജു പറഞ്ഞു.

Spread the love

admin.story

Leave a Reply

Your email address will not be published. Required fields are marked *