വി.എസിന്റെ ആരോ​ഗ്യനില ​ഗുരുതരം

വി.എസിന്റെ ആരോ​ഗ്യനില ​ഗുരുതരം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹം വെന്റിലേറ്ററിലാണ്. ഡയാലിസിസ് തുടരാൻ മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഇന്നലെ രണ്ടുതവണ ഡയാലിസിസ് നിർത്തിവയ്ക്കേണ്ടിവന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.

തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ വി.എസ്. ചികിത്സയിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് എസ്.യു.ടി ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനുശേഷം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Spread the love

web desk

Related Posts

Leave a Reply

Your email address will not be published. Required fields are marked *