സെബാസ്റ്റ്യൻ ഇരകളെ തെരഞ്ഞെടുത്ത് പ്രാർത്ഥനാ ഗ്രൂപ്പുകളിൽ നിന്ന്
കോട്ടയം ഏറ്റുമാനൂരിലെ ജൈനമ്മ തിരോധാന കേസിൽ അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതിയായ സെബാസ്റ്റ്യൻ ആറു വർഷം വീതം ഉള്ള കൃത്യമായ ഇടവേളകളിലാണ് ഇരകളെ കണ്ടെത്തിയിരുന്നത്. പ്രാർത്ഥനാ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ആയിരുന്നു പലരെയും സെബാസ്റ്റ്യൻ വരുതിയിലാക്കിയത്. 2012 ന് ശേഷം ബാങ്ക് ഇടപാടുകൾ ഒഴിവാക്കി ബിഗ് ഷോപ്പറിലാണ് സെബാസ്റ്റ്യൻ പണം കൊണ്ടുപോയിരുന്നത്. ആളുകളെ വേഗം മനസ്സിലാക്കി പെരുമാറാൻ അതിസാമർത്ഥ്യമുള്ള ആളാണ് പ്രതി. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾ പോലും വേഗത്തിൽ മനസ്സിലാക്കിയാണ് സെബാസ്റ്റ്യൻ കുഴപ്പിക്കുന്നത്. പത്തു വയസ്സുള്ള മകനെ കുറിച്ച് ചോദിച്ചാൽ പ്രതി വൈകാരികമായി തളരുന്നതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. 2002 മുതലുള്ള സെബാസ്റ്റ്യനെ കുറിച്ചുള്ള നിരവധി നിർണായ വിവരങ്ങൾ ആണ് കോട്ടയം ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചത്.
സെബാസ്റ്റ്യന് ബ്ലേഡ് ഇടപാടുകളും ഉണ്ടായിരുന്നതായി കണ്ടെത്തി. ദുരൂഹമായ കേസുകൾ ഉണ്ടായത് കൃത്യമായ ഇടവേളകളിൽ ആണെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.ഓരോ കേസുകളും തമ്മിൽ ആറു വർഷത്തെ കൃത്യമായ ഇടവേള. ഓരോ കൃത്യത്തിന്റെയും തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് ഇടവേള എന്ന് സൂചനയുണ്ട്. ഓരോ കേസുകൾ തമ്മിലും പരസ്പരബന്ധം ഉണ്ടെന്നും കണ്ടെത്തി.

