പൃഥ്വിരാജ് സംവിധായകൻ ആകേണ്ടിയിരുന്ന ആൾ; മോഹൻലാൽ

പൃഥ്വിരാജ് സംവിധായകൻ ആകേണ്ടിയിരുന്ന ആൾ; മോഹൻലാൽ

ഒരു നടൻ എന്ന നിലയിൽ പൃഥ്വിരാജിൽ തനിക്ക് വിശ്വാസമുണ്ടെന്നും രാജ്യത്തെ തന്നെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായി പൃഥ്വിരാജ് മാറുമെന്നും മോഹൻലാൽ. സംവിധായകനാകാൻ നിയോഗിക്കപ്പെട്ടയാളാണ് പൃഥ്വിരാജ്. ഒരു നടനിൽ നിന്ന് എടുക്കേണ്ടത് എന്താണെന്ന് അദ്ദേഹത്തിനറിയാം. പലപ്പോഴും ക്രൂരനായ ഒരു സംവിധായകനായി പൃഥ്വിരാജ് മാറിയെന്നും മോഹൻലാൽ
പറഞ്ഞു.
“പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹം അപ്രതീക്ഷിതമായി സംവിധായകൻ ആയെന്നാണ്. പക്ഷേ, അത് ശരിക്കും സത്യമല്ല. പൃഥ്വിരാജ് സംവിധായകൻ ആകേണ്ടിയിരുന്ന ആളാണ്. ഒരുപാട് സംവിധായകരോടൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.
സിനിമ മാറുകയാണ്, ആ സിനിമയുടെ മാറ്റത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഒരു പുതിയ ദൃശ്യാനുഭവം കാഴ്ചവയ്ക്കാൻ ഇദ്ദേഹത്തിന് കഴിയുന്നു എന്നുള്ളത് വളരെ ശ്രദ്ധേയമാണ്. പൃഥ്വിരാജ് ഒരു “ക്രൂരനായ സംവിധായകനാണ്. ഞങ്ങളിൽ നിന്ന് വേണ്ടത് പിഴിഞ്ഞെടുക്കാൻ അദ്ദേഹത്തിന് അറിയാം. അങ്ങനെതന്നെയാണ് സിനിമ ചെയ്യേണ്ടത്.
ഒരു സിനിമയിൽ അഭിനേതാക്കൾ നന്നായി അഭിനയിക്കാൻ കാരണം അതിന്റെ സംവിധായകനാണ്. ഏത് സിനിമ ചെയ്താലും എന്റെ സംവിധായകരിൽ ഞാൻ വിശ്വാസം അർപ്പിക്കും. ഇവിടെ ഇരിക്കുന്നതിൽ ഒരുപാട് പേര് ഞാൻ അഭിനയിച്ച സിനിമ സംവിധാനം ചെയ്തവരാണ്, ഞാൻ അവരെയെല്ലാം വിശ്വസിക്കുന്നു.
ഒരു നടൻ എന്ന നിലയിൽ എനിക്ക് പൃഥ്വിരാജിൽ വലിയ പ്രതീക്ഷയുണ്ട്. ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളായി അദ്ദേഹം മാറും. കാരണം അങ്ങനെയുള്ള സിനിമകളാണ് അദ്ദേഹം ചെയ്യുന്നത് അതുകൊണ്ട് തന്നെ ഇത്തരം സിനിമകൾ ചെയ്യാൻ പൃഥ്വിരാജ് നിയോഗിക്കപ്പെട്ടിരിക്കുന്നു. ആ സിനിമകൾ സാക്ഷാൽക്കരിക്കാൻ ഞങ്ങളൊക്കെ കാരണക്കാരായി എന്ന് മാത്രം. ലാൽ പറഞ്ഞു.

Spread the love

admin.story

Related Posts

Leave a Reply

Your email address will not be published. Required fields are marked *