പൂജബമ്പർ ലോട്ടറി; 12 കോടി കൊല്ലം സ്വദേശിക്ക്

പൂജബമ്പർ ലോട്ടറി; 12 കോടി കൊല്ലം സ്വദേശിക്ക്

തിരുവനന്തപുരം: ഈ വർഷത്തെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുത്തു. കൊല്ലം സ്വദേശിയായ ജയകൃഷ്ണനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 12 കോടി രൂപയാണ് സമ്മാനം. JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. അഞ്ച് പരമ്പരകളിൽ വരുന്ന ടിക്കറ്റുകൾക്കാണ് ഇത് ലഭിക്കുക. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

പത്ത് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഇത് രണ്ട് പേർക്ക് ലഭിക്കും. 5 പരമ്പരകൾക്ക് 3 ലക്ഷം വീതമാണ് നാലാം സമ്മാനം. ഇത്തവണ 39 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

Spread the love

admin.story

Related Posts

Leave a Reply

Your email address will not be published. Required fields are marked *