ഓപ്പറേഷൻ നംഖോർ: നടൻ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം

ഓപ്പറേഷൻ നംഖോർ: നടൻ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: ഓപ്പറേഷൻ നംഖോറിൽ നടൻ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നീക്കം. അദ്ദേഹത്തിന്റെ ബിനാമി ഇടപാടുകളും അന്വേഷിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിൽ ആദ്യമായി ഒരു ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടുണ്ട്. കുണ്ടന്നൂരിലെ ഒരു വർക്ക്‌ഷോപ്പിൽ നിന്ന് 1992 മോഡൽ ലാൻഡ് ക്രൂയിസർ പിടിച്ചെടുത്തു. ആർസി ബുക്കിലെ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.

ആസാമിലെ മാഹിൻ അൻസാരിയുടെ പേരിലുള്ളതാണ് വാഹനം. അങ്ങനെയൊരു വ്യക്തിയില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി. വാഹനത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഓപ്പറേഷൻ നംഖോർ റെയ്ഡ് ഇന്ന് കസ്റ്റംസ് തുടരും.

ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം വാഹനങ്ങൾ നികുതി അടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തി. ഇതിൽ 150-200 വാഹനങ്ങൾ കേരളത്തിലും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിന്റെ മുഖ്യസൂത്രധാരന്മാർക്കും ഡൽഹി, ഹിമാചൽ പ്രദേശ് സ്വദേശികളായ സന്തോഷ് കുമാർ, ഹരികുമാർ, മനോജ് കുമാർ എന്നിവർക്കുമായി അന്വേഷണം ഊർജിതമാക്കി.

Spread the love

web desk

Related Posts

Leave a Reply

Your email address will not be published. Required fields are marked *