ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും
ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും അടുത്ത വർഷം ആദ്യം ഇന്ത്യ സന്ദർശിക്കുമെന്ന് വിവരം. രാജാവായി സ്ഥാനമേറ്റതിന് ശേഷമുള്ള രജാവിൻ്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
ചാൾസ് രാജാവിനെയും കാമില രാജ്ഞിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയുമായും മറ്റ് ആതിഥേയ രാജ്യങ്ങളുമായി ചർച്ചകൾ ആരംഭിക്കാൻ ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയിട്ടുണ്ട്. 2022 സെപ്റ്റംബറിൽ അമ്മ എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് ഉപേക്ഷിച്ച ഉപഭൂഖണ്ഡ പര്യടനത്തിൻ്റെ ഭാഗമായി പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സ്റ്റോപ്പുകളും സന്ദർശനത്തിൽ ഉൾപ്പെടും.

