കാട്ടാന ആക്രമിച്ചു; യുവാവിന് ദാരുണാന്ത്യം
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരി നൂൽപ്പുഴയിലാണ് സംഭവം.സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന രണ്ടാമത്തെ കാട്ടാന ആക്രമത്തിലെ മരണം ആണ് ഇത്. ബത്തേരി നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു ആണ് കൊല്ലപ്പെട്ട്. ഇന്നലെ വൈകിട്ടാണ് കാട്ടാന മനുവിനെ ആക്രമിച്ചത്. പാടത്ത് മരിച്ച നിലയിൽ മനുവിനെ കണ്ടെത്തുകയായിരുന്നു. കടയിൽ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കർണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ് നൂൽപ്പുഴ. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.

