കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജൻ കാനഡയിൽ കൊല്ലപ്പെട്ടു

കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജൻ കാനഡയിൽ കൊല്ലപ്പെട്ടു

എഡ്മന്റൺ ∙ കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജൻ കാനഡയിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനും കനേഡിയൻ വ്യവസായിയുമായ അർവി സിങ് സാഗൂ (55) വാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 19നാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അർവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസത്തിന് ശേഷം മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെയ്ൽ പാപ്പിൻ (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിന്നറിന് ശേഷം കാമുകിക്കൊപ്പം കാറിനടുത്തെത്തിയപ്പോൾ ഒരാൾ കാറിൽ മൂത്രമൊഴിക്കുന്നതായി കണ്ടു. ഇതോടെ നീ എന്താണ് ചെയ്യുന്നത്? എന്ന് അർവി അപരിചിതനോട് ചോദിച്ചു. ഇതിന് മറുപടിയായി അക്രമി അർവിയുടെ തലയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം നിലത്തുവീണു.

ഉടൻ 911ൽ വിളിച്ച് സഹായം തേടിയെങ്കിലും പാരാമെഡിക്കൽ സംഘം എത്തിയപ്പോഴേക്കും അർവി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അർവി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അഞ്ചു ദിവസം ജീവൻ നിലനിർത്തിയിരുന്നത്.

Spread the love

web desk

Related Posts

Leave a Reply

Your email address will not be published. Required fields are marked *