നടൻ ആര്യയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്
ചെന്നൈ: തമിഴ് നടൻ ആര്യയുടെ വീട്ടിൽ ബുധനാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നടനുമായി ബന്ധപ്പെട്ട റെസ്റ്റോറന്റ് ശൃംഖലയായ സീ ഷെല്ലിന്റെ നിരവധി ഔട്ട്ലെറ്റുകളിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം അണ്ണാനഗറിലെയും വെളാച്ചേരിയിലെയും ശാഖകളിലും പൂനമല്ലി ഹൈ റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിലും റെയ്ഡ് നടത്തി. അണ്ണാനഗറിലെ ഔട്ട്ലെറ്റിൽ, അഞ്ച് ഐടി ഉദ്യോഗസ്ഥർ രണ്ട് വാഹനങ്ങളിലായി സായുധ പോലീസിന്റെ അകമ്പടിയോടെ രാവിലെ 8 മണിയോടെ എത്തി.
ജനപ്രിയ അറേബ്യൻ ഭക്ഷണ ശൃംഖലയുടെ ഉടമയായിരുന്ന ആര്യ അടുത്തിടെ അത് കുഞ്ഞി മൂസയ്ക്ക് വിറ്റു. റസ്റ്റോറന്റിന്റെ സാമ്പത്തിക ഇടപാടുകളെയും ഉടമസ്ഥാവകാശത്തെയും കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡുകൾ. ജംഷാദ് സെറ്റീരകത്ത് എന്നാണ് ആര്യയുടെ യഥാർത്ഥ പേര്. കേരളത്തിൽ നിന്നുള്ളയാളാണെങ്കിലും തമിഴ് സിനിമാ മേഖലയിലാണ് പ്രശസ്തൻ

