ഇവ കഴിക്കൂ, കാൻസർ മാറിനിൽക്കും
ഇന്നത്തെ കാലത്ത് പലരേയും ബാധിയ്ക്കുന്ന, പേടിപ്പെടുത്തുന്ന രോഗങ്ങളുടെ ലിസ്റ്റിൽ പ്രധാനമാണ് ക്യാൻസർ. ക്യാൻസർ പോലുള്ള പല ക്രോണിക് രോഗങ്ങളും തടയാൻ മൈക്രോഗ്രീനുകൾ സഹായിക്കും. മുളപ്പിച്ച് അൽപം വളർത്തിയ സസ്യങ്ങളാണ് മൈക്രോഗ്രീനുകൾ എന്നറിയപ്പെടുന്നത്.
പരിപ്പ്, പയർ വർഗങ്ങളും മുളപ്പിച്ച് ഉപയോഗിയ്ക്കാം. ഏറെ പോഷകഗുണങ്ങൾ അടങ്ങിയ ഇവ പല രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. ചെറുപയർ, ഉലുവ, റാഗി, കടല തുടങ്ങിയ ഏത് ഭക്ഷണവസ്തുക്കളും മുളപ്പിച്ച് അൽപം വളർത്തി മൈക്രോഗ്രീനുകളായി ഉപയോഗിയ്ക്കാം.ഇത്തരം മൈക്രോഗ്രീൻസിൽ അയേൺ, ഫോളിക് ആസിഡ്, സിങ്ക്, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
സാധാരണയായി നാം പയർ, കടലവർഗങ്ങൾ മുളപ്പിച്ച് ഉപയോഗിയ്ക്കാറുണ്ട്. ഇതുപോലെ മുള വരുന്നതിനെയാണ് സ്പ്രൗട്ട്സ് എന്നു പറയുന്നത്. സ്പ്രൗട്ട്സ് അൽപം കൂടി വളർത്തി ഇലകൾ വരുന്ന അവസ്ഥയാണ് മൈക്രോഗ്രീൻസ്. ഇവ 5-10 ദിവസം വരെ വളർച്ചയുള്ളവയാണ്. മുളപ്പിയ്ക്കുന്നതിനേക്കാൾ കൂടുതൽ പോഷകങ്ങൾ ഇവ ചെറിയ സസ്യങ്ങളായി വളർത്തി കഴിയ്ക്കുമ്പോൾ ലഭിയ്ക്കുന്നു. ഇവ കറികളിലോ സാലഡുകളിലോ ചേർത്ത് കഴിയ്ക്കാം. തോരനായി പാകം ചെയ്തു കഴിയ്ക്കാം. ബേബി ഗ്രീൻസ് എന്നാണ് ഇതിനെ പറയുക.
മൈക്രോഗ്രീനുകൾ തയ്യാറാക്കാൻ ഏറെ എളുപ്പമാണ്. സാധാരണ രീതിയിൽ മുളപ്പിയ്ക്കുക. ഒരു ട്രേ, ടിഷ്യൂ പേപ്പർ എന്നിവ ഇവ വളർത്തിയെടുക്കാൻ ആവശ്യമാണ്. ന്യൂസ് പേപ്പറോ നനവുള്ള ചാക്കോ ടിഷ്യൂവിന് പകരം ഉപയോഗിയ്ക്കാം. നനവു വേണം എന്നു മാത്രം.ടിഷ്യൂ പേപ്പർ ട്രേയുടെ അടിയിൽ മൂന്നു ലെയറായി വിരിച്ച് ഇതിൽ വെള്ളം തളിയ്ക്കുക. നനവു വേണം. ഇതിൽ കട്ടി കുറഞ്ഞ ലെയറായി മുളപ്പിച്ച പയർ വർഗങ്ങൾ നിരത്തിയിടുക. നനവു പോകാതെ സൂക്ഷിയ്ക്കുക. ദിവസവും വെളളം തളിച്ചു കൊടുക്കാം. സൂര്യപ്രകാശത്തിൽ വയ്ക്കുക. കടുത്ത വെയിലിൽ വയ്ക്കേണ്ട ആവശ്യവുമില്ല. നനവും സൂര്യപ്രകാശവും ഉണ്ടെങ്കിലേ ഇതു വളരൂ. ഇലകൾ വന്നു തുടങ്ങുന്ന ഘട്ടത്തിൽ ഇത് മുറിച്ചെടുത്ത് ഉപയോഗിയ്ക്കാം.
ആരോഗ്യസംബന്ധമായ വാർത്തകളറിയാൻ കേരളാസ്റ്റോറീസ്.കോമിന്റെ ഫേസ്ബുക്ക് പേജ് ലൈക്കും ഫോളോയും ചെയ്യുക

