വീണ്ടും തകരാർ; എയർ ഇന്ത്യ വിമാനം ഓസ്ട്രിയയിൽ തടഞ്ഞു

വീണ്ടും തകരാർ; എയർ ഇന്ത്യ വിമാനം ഓസ്ട്രിയയിൽ തടഞ്ഞു

വിയന്ന: ബുധനാഴ്ച അമേരിക്കയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം, പതിവ് പരിശോധനയിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. ഇന്ധനം നിറയ്ക്കവെയാണ് പ്രശ്നം കണ്ടെത്തിയത്.

ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ഓസ്ട്രിയൻ തലസ്ഥാനത്ത് നിർത്തിയിട്ടിരിക്കെയാണ് പ്രശ്നം കണ്ടെത്തിയത്. പ്രശ്നത്തിന്റെ കൃത്യമായ സ്വഭാവം സംബന്ധിച്ച വിശദാംശങ്ങൾ ഉടനടി ലഭ്യമല്ല.

Spread the love

web desk

Related Posts

Leave a Reply

Your email address will not be published. Required fields are marked *