സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് നടിയും മോഡലുമായ മസ്താനി,കൈയ്യടിച്ച് സോഷ്യല്‍മീഡിയ

സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് നടിയും മോഡലുമായ മസ്താനി,കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കെഎസ്ആര്‍ടിസി ബസില്‍ വച്ച് സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിച്ചതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായിരിക്കുകയാണ് സവാദ്. കുറച്ച് നാള്‍ മുമ്പ് ഇതേ കുറ്റത്തിന്റെ പേരില്‍ സവാദ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടിയും മോഡലുമായ മസ്താനി എന്ന നന്ദിത ശങ്കരയുടെ പ്രതികരണത്തോടെയാണ് സംഭവം ചര്‍ച്ചയായത്. എന്നാല്‍ അന്ന് പിന്തുണയേക്കാളും മസ്താനി നേരിട്ടത് വിമര്‍ശനവും അവഹേളനവുമായിരുന്നു. സവാദിനെ മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചതും മസ്താനിയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതും കണ്ടു.

ഇപ്പോഴിതാ സവാദ് സമാനമായ കുറ്റത്തിന് വീണ്ടും പിടിയിലായപ്പോള്‍ പ്രതികരണവുമായി എത്തുകയാണ് മസ്താനി. പടക്കം പൊട്ടിച്ചുകൊണ്ട് ഹണി ട്രാപ്പര്‍ മസ്താനി എന്ന പേരില്‍ താന്‍ പടക്കം പൊട്ടിക്കുന്നൊരു വീഡിയോയും മസ്താനി പങ്കുവച്ചിട്ടുണ്ട്. സവാദിന്റെ അറസ്റ്റ് വാര്‍ത്തയോട് കുരങ്ങനു പൂമാല റെഡി ആക്ക് വെക്ക് എന്ന് പ്രതികരിക്കുന്നൊരു സ്റ്റോറിയോട് മസ്താനി പ്രതികരിക്കുന്നത് ഞാന്‍ തന്നെ മേടിക്കാം എന്നു പറഞ്ഞു കൊണ്ടാണ്. മസ്താനിയെ സവാദ് ഇല്ലായിരുന്നുവെങ്കില്‍ സമൂഹം അറിഞ്ഞേനെ, ഒരു പോസിറ്റീവ് രീതിയില്‍ അറിഞ്ഞേനെ. ഒരു അതിക്രമത്തിന്റെ പേരിലാകില്ല എന്നെ അടയാളപ്പെടുത്തുക. എന്നെ എന്റെ പേരില്‍ ജനം അറിഞ്ഞേനെ എന്നും മറ്റൊരു സ്റ്റോറി പങ്കുവച്ചു കൊണ്ട് മസ്താനി പറയുന്നുണ്ട്.

Spread the love

web desk

Related Posts

Leave a Reply

Your email address will not be published. Required fields are marked *