‘വിമര്‍ശനം ഉള്ളടക്കം നന്നാക്കാന്‍’: എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തില്‍ മറുപടിയുമായി പ്രേംകുമാര്‍
സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ വിഷലിപ്തം എന്ന വിമര്‍ശനം ഉന്നയിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ മലയാള ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’ക്ക് മറുപടിയുമായി കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍. സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഉള്ളടക്കം നന്നാക്കാന്‍ വേണ്ടിയാണ് വിമര്‍ശനം ഉന്നയിച്ചതെന്നും പ്രേം കുമാര്‍ വ്യക്തമാക്കി. ആരുടേയും അന്നം മുടക്കിയില്ല. ഉള്ളടക്കം നന്നാക്കാനാണ് സീരിയലുകളെ വിമര്‍ശിച്ചത്. അഭിപ്രായ പ്രകടനം ഇനിയും തുടരും. ആരുടേയും അന്നം മുടക്കിയില്ല. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുതെന്നും തനിക്ക് എതിരായ ആത്മയുടെ തുറന്നകത്ത് കാര്യം അറിയാതെയുളളതാണെന്നും പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.
ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് വേണമെന്നും പ്രേംകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സിനിമയും സീരിയലും വെബ് സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ?കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാല്‍ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല ?സൃഷ്ടിക്കുന്നവര്‍ക്ക് ഉണ്ടാകണം. എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. ‘കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്.
എന്നാല്‍, ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേ ദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അ?തിനിടെ സെന്‍സറിങ്ങിന് സമയമില്ല അദ്ദേഹം പറഞ്ഞു.

