വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവിലുള്ള ചികിത്സ തുടരുമെന്നും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും സി.ആര്‍.ആര്‍.ടി.യും തുടരുമെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക് ചികിത്സയും തുടരുന്നതാണ്. ആന്റി ബയോട്ടിക് ചികിത്സയും തുടരുമെന്നും
ആവശ്യമെങ്കില്‍ ചികിത്സയില്‍ ഉചിതമായ മാറ്റം വരുത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.അല്‍പ്പ സമയം മുമ്പാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയത്.

അതിനിടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സന്ദര്‍ശിച്ചിരുന്നു. വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും എംഎ ബേബി പറഞ്ഞു. തുടര്‍ച്ചയായ ഡയാലിസിസ് ഇന്നുമുതല്‍ തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു

Spread the love

web desk

Related Posts

Leave a Reply

Your email address will not be published. Required fields are marked *