മുഖത്ത് ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഫേഷ്യല്‍ സ്റ്റീമറില്‍ ആവി പിടിക്കുന്നതിന് ഉത്തമമായ ചൂട് 43 ഡിഗ്രി സെല്‍ഷ്യസ് ആണ്.ഫേഷ്യല്‍ സ്റ്റീമര്‍ ഇല്ലാത്ത സാഹചര്യത്തില്‍ വലിയ വട്ടമില്ലാത്ത പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ആവികൊള്ളാം. മുഖം ഒരു തുണികൊണ്ടു മറച്ച് ആവി പുറത്തു പോവാതിരിക്കാന്‍ ശ്രദ്ധിക്കണം.
ആവി പിടിക്കുന്നതിനു മുമ്പായി മുഖം വൃത്തിയായി കഴുകണം. മുഖത്തെ മേയ്ക്കപ്പ് പൂര്‍ണമായും നീക്കിയെങ്കില്‍ മാത്രമേ അഴുക്കുകളും പൂര്‍ണമായും നീങ്ങുകയുള്ളു.
ആര്യവേപ്പിന്റെ ഇല, തുളസി, നാരകത്തിന്റെ ഇല തുടങ്ങിയവ ആവിപിടിക്കുന്ന വെള്ളത്തില്‍ ഇടുന്നത് നല്ലതാണ്.
ആവി പിടിക്കുന്ന വസ്തുവില്‍ നിന്നായി നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുഖം പൊള്ളാനിടയുണ്ട്.
അഞ്ചു മുതല്‍ പത്തു മിനുട്ടു വരെയാണ് ആവി പിടിക്കേണ്ട ശരിയായ സമയം. എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോള്‍ മുഖത്തു നിന്നും അല്പസമയത്തേക്ക് ടവല്‍ മാറ്റി നല്ല വായു കൊള്ളിക്കാം.
മാസത്തില്‍ രണ്ടുപ്രാവശ്യം മാത്രം ആവികൊള്ളാന്‍ ശ്രദ്ധിക്കുക. അമിതമായാല്‍ ചര്‍മം വരളുകയും വിണ്ടുകീറുകയും ചെയ്യും. ചൂട് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. ഇതും മുഖചര്‍മ്മത്തെ ദോഷകരമായി ബാധിക്കും.

