മധ്യകേരളത്തിലെ ലീഗിന്റെ ജനകീയമുഖംമുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്
കൊച്ചി:അന്തരിച്ച മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് നടക്കും. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10.30നാണ് ഖബറടക്കം. ഇന്നലെ കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിച്ചത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രി പി രാജീവ്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഇന്നലെ അന്തിമോപചാരം അര്‍പ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്ളപ്പെടയുള്ളവര്‍ ഇന്ന് അന്തിമോപചാരം അര്‍പ്പിക്കും. രാവിലെ 10 മണി വരെ വീട്ടില്‍ പൊതുദര്‍ശനം സജ്ജീകരിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വികെ ഇബ്രാഹിം കുഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിന്റെ ജനകീയമുഖമായിരുന്നു.

