മഞ്ഞള്‍ പാലിന്റെ ചില ഗുണങ്ങള്‍

മഞ്ഞള്‍ പാലിന്റെ ചില ഗുണങ്ങള്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു – മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ആന്റ്ഓക്സിഡന്റുകളാല്‍ സമ്പന്നമായ മഞ്ഞള്‍ പാല്‍ പതിവായി കുടിക്കുന്നത് കോശങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു – രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ഇത് കുടിക്കുന്നത് പതിവാക്കിയാല്‍ ശരീരവേദനകളില്‍ നിന്ന് ആശ്വാസം നല്‍കും. മഞ്ഞള്‍ പിത്തരസ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഇത് ദഹന പ്രക്രിയയെ സുഗമമാക്കുകയും ചെയ്യുന്നു. വയറു സംബന്ധമായ അസ്വസ്ഥതകള്‍, ഗ്യാസ്, ദഹനക്കേട് എന്നിവയ്ക്ക് ഇത് ഒരു പ്രകൃതിദത്ത പരിഹാരമാണിത്.

വീക്കം കുറയ്ക്കുന്നു – മഞ്ഞളിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ സന്ധിവേദന, സന്ധിവാതം തുടങ്ങിയ വീക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കുന്നു – മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ശീലമാക്കുന്നത് മാനസികസമ്മര്‍ദം അകറ്റി നിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും കോശങ്ങളുടെ തകരാറുകള്‍ പരിഹരിച്ച് തിളക്കമുള്ള ചര്‍മം പ്രദാനം ചെയ്യാനും മഞ്ഞള്‍ സഹായിക്കുന്നു.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു – മഞ്ഞള്‍ ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യുകയും കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അകാല വാര്‍ദ്ധക്യം തടയാനും മുഖക്കുരുപോലുള്ള പ്രശ്നങ്ങളില്‍ നിന്ന് മോചനം നല്‍കാനും മഞ്ഞള്‍ പാല്‍ ഉത്തമമാണ്.

Spread the love

admin.story

Leave a Reply

Your email address will not be published. Required fields are marked *