ബാഗില്‍ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ല;പാലക്കാട്ടെ ട്രോളി ബാഗ് വിവാദത്തില്‍ പോലീസ് റിപ്പോര്‍ട്ട്

ബാഗില്‍ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ല;പാലക്കാട്ടെ ട്രോളി ബാഗ് വിവാദത്തില്‍ പോലീസ് റിപ്പോര്‍ട്ട്

പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ബാഗില്‍ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ അന്വേഷണസംഘം.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം എത്തിച്ചെന്നായിരുന്നു ഉയര്‍ന്ന വിവാദം. സിപിഐഎമ്മാണ് പരാതി നല്‍കിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. കെപിഎം ഹോട്ടലില്‍ എത്തിച്ച ട്രോളി ബാഗില്‍ പണമാണെന്ന് പൊലീസിന് തെളിയിക്കാനായില്ല. നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങള്‍ ആയിരുന്നു എന്നാണ് രാഹുല്‍ വ്യക്തമാക്കിയിരുന്നത്.

പാലക്കാട് കെപിഎം ഹോട്ടലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയത് വന്‍ രാഷ്ട്രീയ വിവാദത്തിനായിരുന്നു തിരികൊളുത്തിയത്. അതേസമയം പാലക്കാട്ടെ പാതിരാ പരിശോധനയില്‍ ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, ബിന്ദു കൃഷ്ണ എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Spread the love

admin.story

Related Posts

Leave a Reply

Your email address will not be published. Required fields are marked *