‘പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശനം നിഷേധിച്ചാല്‍ കടുത്ത നടപടി’; ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

‘പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശനം നിഷേധിച്ചാല്‍ കടുത്ത നടപടി’; ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്. ജനങ്ങളെ സേവിക്കുകയും അവരുടെ ജീവിതം സുഗമമാക്കുകയും അവരോട് നിരന്തരം ആശയവിനിമയം നടത്തുന്നതുമാണ് ദുബായുടെ വിജയത്തിന്റെ അടിസ്ഥാനം.ഈ ആശയങ്ങളില്‍ മാറ്റം വന്നിട്ടില്ലെന്നും ഷെയ്ഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. മാറിയെന്ന് കരുതുന്നവരെ ഭരണകൂടം മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മൂന്ന് എക്‌സിക്യൂട്ടീവുകള്‍ക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഷെയ്ഖ് മുഹമ്മിന്റെ മുന്നറിയിപ്പ്.

ജനങ്ങള്‍ക്കായ് വാതില്‍ തുറന്നിടുക എന്ന ദുബായ് എമിറേറ്റിന്റെ സംസ്‌കാരത്തെ മാനിക്കാത്തവര്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തും ട്വിറ്ററിലൂടെയാണ് വ്യക്തമാക്കി.

സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സ്മാര്‍ട്ടും ഡിജിറ്റിലുമാണെന്നും ഓഫിസുകളിലേക്ക് നേരിട്ടു വരണ്ടേതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മൂന്ന് എക്‌സിക്യൂട്ടിവുകള്‍ ഓഫിസുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത്.സര്‍ക്കാരിന്റെ മിസ്റ്ററി ഷോപ്പര്‍ പദ്ധതി വഴി സര്‍ക്കാര്‍ ഓഫിസുകളെക്കുറിച്ച് ഉപഭോക്താക്കള്‍ പങ്കുവച്ച വിവരങ്ങളാണ് ദുബായ് ഭരണാധികാരി പങ്കുവെച്ചത്. അതേസമയം ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ മര്‍റിയുടെ സേവനം മികച്ചതാണെന്ന് പൊതുജനങ്ങള്‍ മിസ്റ്ററി ഷോപ്പര്‍ വഴി അറിയിച്ചു.

Spread the love

admin.story

Related Posts

Leave a Reply

Your email address will not be published. Required fields are marked *