ഛത്രപതി ശിവജിയായി റിഷഭ് ഷെട്ടി; ഫസ്റ്റ് ലുക്ക് പുറത്ത്
റിഷഭ് ഷെട്ടി ചിത്രം ദി പ്രൈഡ് ഓഫ് ഭാരത് ഛത്രപതി ശിവജി മഹാരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ റിലീസ് തീയതിയും ഇതോടൊപ്പം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്ററും റിലീസ് തീയതിയും നിര്‍മ്മാതാവ് സന്ദീപ് സിംഗാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. കാന്താര എന്ന ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച റിഷഭ് ഷെട്ടി തന്റെ പുതിയ തെലുങ്കു ചിത്രത്തില്‍ ഒപ്പുവച്ചു. പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന ജയ് ഹനുമാന്‍ എന്ന ചിത്രത്തിലൂടെയാണ് റിഷഭ് ഷെട്ടിയുടെ തെലുങ്ക് അരങ്ങേറ്റം. മറ്റൊരു തെലുങ്ക് ചിത്രത്തില്‍ക്കൂ താരം അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ റിഷഭ് ഷെട്ടി തന്റ ഹിറ്റ് ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ അണിയറയിലാണ്. അടുത്തിടെ കാന്താര: ചാപ്റ്റര്‍ 1ന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. 2025 ഒക്ടോബര്‍ രണ്ടിനാണ് കാന്താര: ചാപ്റ്റര്‍ 1 റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

