ഗായിക അഞ്ജു ജോസഫ് വിവാഹിതയായി
ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. ആദിത്യ പരമേശ്വരന്‍ ആണ് വരന്‍. നിരവധി പേരാണ് അഞ്ജു ജോസഫിന് ആശംസകള്‍ നേരുന്നത്. ഇത് അഞ്ജു ജോസഫിന്റെ രണ്ടാം വിവാഹം ആണ്.ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്.
അതേസമയം ശനിയാഴ്ച നടക്കുന്ന വിവാഹ റിസപ്ക്ഷന്‍ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അഞ്ജു പങ്കുവെച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു.

