ഇറാന്‍ – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും സംഘര്‍ഷം തുടരുന്നു

ഇറാന്‍ – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും സംഘര്‍ഷം തുടരുന്നു

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും സംഘര്‍ഷം തുടരുന്നു. ഇസ്രയേലില്‍ ഇറാന്റെ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പിന്നാലെ വെടിനിര്‍ത്തലിന് ഇറാന്‍ തയ്യാറായതായി സൂചനയുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഇതുവരെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.ബേര്‍ഷേബയില്‍ ഇറാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണെന്ന് ഇസ്രയേലിലെ ചാനല്‍ 14 റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും ലംഘിക്കരുതെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു. എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്തു നിന്ന് ഔദ്യോഗികമായ പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല.

ഒരു ധാരണയോ ഒരു വെടിനിര്‍ത്തല്‍ കരാറോ സൈനിക നടപടിയില്‍ നിന്ന് പിന്മാറലോ ഇല്ലെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ വിശദമാക്കിയത്. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി എക്‌സിലെ കുറിപ്പില്‍ വിശദമാക്കി. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ ആക്രമണം തുടരുന്നില്ലെന്നും അബ്ബാസ് അരാഗ്ചി പറയുകയുണ്ടായി. അവസാന രക്ത തുള്ളി വരെയും രാജ്യത്തെ സംരക്ഷിക്കാന്‍ സന്നദ്ധരായ സൈനികര്‍ക്ക് നന്ദി പറയുന്നതായും അബ്ബാസ് അരാഗ്ചി വിശദമാക്കി.

ഇന്നലെ രാത്രി ഖത്തറിലെ അമേരിക്കന്‍ ബേസിന് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളങ്ങളിലൊന്നായ അല്‍ ഉദൈദ് എയര്‍ ബേസിലേക്ക് 14 മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. ഇതിന് പിന്നാലെ ഇറാഖിലെ വടക്കന്‍ ബഗ്ദാദിലെ താജി സൈനിക ബേസിന് നേരെയും ഇറാന്റെ ആക്രമണം നടന്നതായി റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Spread the love

web desk

Related Posts

Leave a Reply

Your email address will not be published. Required fields are marked *