ഇരിട്ടടി: എല്‍പിജി വാണിജ്യ സിലിണ്ടറിന് വില 16 രൂപ കൂടി
രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടര്‍ വില തുടര്‍ച്ചയായ അഞ്ചാം മാസവും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയില്‍ വര്‍ധനവുണ്ടായത്. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കേരളത്തില്‍ 17 രൂപയോളം വര്‍ധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. ചെന്നൈയില്‍ 1980.5 രൂപയായി വില വര്‍ധിച്ചിട്ടുണ്ട്.
എണ്ണക്കമ്പനികള്‍ വ്യോമയാന ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോഗ്രാമിന് 13.18.12 രൂപയായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ എണ്ണ വിപണന കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതി എല്‍പിജി സിലിണ്ടറുകളുടെ വില മാറ്റുന്നു. കഴിഞ്ഞ മാസം അതായത് നവംബറിലും ഈ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് ഈ സിലിണ്ടര്‍ 1740 രൂപയ്ക്ക് ലഭ്യമായിരുന്നു. ഐഒസിഎല്‍ പറയുന്നതനുസരിച്ച് ഇപ്പോള്‍ ഈ സിലിണ്ടറിന്റെ വില കൊല്‍ക്കത്തയില്‍ 1927 രൂപയും മുംബൈയില്‍ 1771 രൂപയും ചെന്നൈയില്‍ 1980.50 രൂപയുമായി.
വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോ ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാത്തത് ആശ്വാസകരമാണ്. ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന്റെ വില 2023 ഓഗസ്റ്റില്‍ സര്‍ക്കാര്‍ 100 രൂപ കുറച്ചിരുന്നു. അതിനുശേഷം അതിന്റെ വിലയില്‍ വര്‍ധനയുണ്ടായിട്ടില്ല. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന്റെ വില നിലവില്‍ ഡല്‍ഹിയില്‍ 803.00 രൂപയ്ക്കും കൊല്‍ക്കത്തയില്‍ 829.00 രൂപയ്ക്കും മുംബൈയില്‍ 802.50 രൂപയ്ക്കും ചെന്നൈയില്‍ 818.50 രൂപയ്ക്കും ലഭ്യമാണ്. ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ഈ സിലിണ്ടറിന് 300 രൂപ സബ്സിഡി ലഭിക്കും.ഏറ്റവും വിശ്വാസ്യതയുള്ള വാര്‍ത്തകള്‍, തത്സമയ വിവരങ്ങള്‍, ലോകം, ദേശീയം, ബോളിവുഡ്, സ്പോര്‍ട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈല്‍ വാര്‍ത്തകള്‍ ന്യൂസ് ിലം െ18 മലയാളം വെബ്സൈറ്റില്‍ വായിക്കൂ.

