ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പര: ഇന്ത്യക്ക് മോശം തുടക്കം, 6 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി
ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 126 എന്ന നിലയിലാണ്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 3 റണ്‍സും വിരാട് കോലി 7 റണ്‍സുമെടുത്ത് പുറത്തായി. കെ എല്‍ രാഹുല്‍ 37, ശുഭ് മാന്‍ ഗില്‍ 31 എന്നിവരാണ് അല്‍പ്പമെങ്കിലും ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്.തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും 18ാം ഓവറില്‍ സ്റ്റാര്‍ക്കിന്റെ അപകടകരമായ ഒരു പന്തില്‍ ബാറ്റ് വെച്ച രാഹുലിനെ നഥാന്‍ മക്സ്വീനി കൈപ്പിടിയില്‍ ഒതുക്കി പവലിയനിലേക്ക് അയച്ചു. പിന്നാലെ 20 ആം ഓവറില്‍ കോലിയെയും സ്റ്റാര്‍ക്ക് മടക്കി. 8 പന്തില്‍ 7 റണ്‍സായിരുന്നു കോലിയുടെ സംഭാവന. ഓസീസിന് വേണ്ടി സ്റ്റാര്‍ക് 3, ബോളണ്ട 2, കമ്മീന്‍സ് 1 വിക്കറ്റുകള്‍ നേടി.
2019 മുതല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറായിരുന്ന രോഹിത് ശര്‍മ്മ ബാറ്റിംഗ് ഓര്‍ഡറില്‍ മധ്യനിരയിലാണ് ഇത്തവണ ഇറങ്ങിയത്. രാഹുലിന് ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം നല്‍കിയായിരുന്നു ഈ മാറ്റം. 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. അഡ്ലെയ്ഡില്‍ വിജയിച്ച് ഇന്ത്യയുടെ മുന്‍തൂക്കം അവസാനിപ്പിക്കാനാണ് ഓസീസിന്റെ ശ്രമം.

