കേരളത്തില്‍ സവാള വില ഉയരുന്നു,കിലോയ്ക്ക് 70 രൂപ
ഉല്പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍ കിലോയ്ക്ക് 70 രൂപയാണ്. ചില്ലറ വിപണിയില്‍ വില ഇതിലും ഉയരും. മുരിങ്ങാക്കായക്കും വില ഉയരുന്നുണ്ട്. കിലോയ്ക്ക് 300 രൂപയാണ് വില.
മഹാരാഷ്ട്രയില്‍ നിന്നാണ് കേരളത്തിലേയ്ക്ക് സവാള എത്തുന്നത്. അവിടെ ഉല്പാദനം കുറഞ്ഞതോടെ വില ഉയര്‍ന്നു. നേരത്തെ വിളവെടുത്ത് സൂക്ഷിച്ച സവാളയാണ് ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നത്
ഡിസംബര്‍, ജനുവരി ആദ്യവാരം വരെ വില ഉയരാനാണ് സാധ്യത. ജനുവരി മധ്യത്തോടെയായിരിക്കും സവാളയുടെ വിളവെടുപ്പ്. അതിനനുസരിച്ച് വില കുറയുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മുരിങ്ങാക്കായ്ക്ക് കിലോയ്ക്ക് 300 രൂപ വിലയുണ്ട്. ഉല്പാദനക്കുറവ് തന്നെയാണ് വില ഉയരാന്‍ കാരണം.

