ആപ്പിളിൻ്റെ പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറായ ഫൈനൽ കട്ട് പ്രോയുടെ പുതിയ അപ്ഡേറ്റ് പുറത്തിറക്കി.
ആപ്പിളിൻ്റെ പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറായ ഫൈനൽ കട്ട് പ്രോയുടെ പുതിയ അപ്ഡേറ്റ് പുറത്തിറക്കി. FCP 11 ആണ് പുതുതായി പുറത്തിറക്കിയിത്. 13 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് FCPയുടെ ഏറ്റവും പ്രധാന അപ്ഡേറ്റുകൾ എത്തുന്നത്.
ആപ്പിളിന്റെ വിഷൻ പ്രോയ്ക്കായുള്ള എഐ ടൂളുകൾ ഉൾപ്പെടെയാണ് പുതിയ അപ്ഡേറ്റിൽ ഉള്ളത്. ഗ്രീൻ സ്ക്രീൻ ഉപയോഗിക്കാതെ തന്നെ വീഡിയോ ക്ലിപ്പുകളിൽ ആളുകളെയും വസ്തുക്കളെയും എഡിറ്റ് ചെയ്യാൻ സാധിക്കും. ഇതിനായി FCPയുടെ മാഗ്നെറ്റിക് മാസ്‌ക് എന്ന ടൂൾ ആണ് ഉപയോഗിക്കുന്നത്. ഒപ്പം ആപ്പിളിൻ്റെ ഇൻ-ഹൗസ് ഭാഷാ മോഡൽ ഉപയോഗിച്ച് വീഡിയോകൾ ട്രാൻസ്ക്രൈബ് ചെയ്യാനും സാധിക്കും.

