മുഷ്താഖ് അലി ട്രോഫി: മുംബൈയെ തകര്‍ത്ത് കേരളത്തിന് തകര്‍പ്പന്‍ ജയം
ഇന്ത്യന്‍ ക്രിക്കറ്റിലെ പവര്‍ഹൗസായ മുംബൈയെ തകര്‍ത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ദേശീയ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ കേരളം മുംബൈയെ തോല്പിച്ചത് 43 റണ്‍സിനാണ്. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മുംബൈയുടെ മറുപടി 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സിലൊതുങ്ങി.
സല്മാന് നിസാറും (49 പന്തില്‍ പുറത്താകാതെ 99) രോഹന് കുന്നുമ്മലും (48 പന്തില്‍ 87) ആണ് കേരളത്തിനുവേണ്ടി തകര്‍ത്തടിച്ചത്. നാലു വിക്കറ്റെടുത്ത എം ഡി നിധീഷിന്റെ നേതൃത്വത്തില്‍ ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ മുംബൈക്കെതിരെ ആധികാരിക വിജയം നേടുകയായിരുന്നു.

