ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം; പി സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡോ. എസ്.എസ് ലാൽ

ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം; പി സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡോ. എസ്.എസ് ലാൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ പി സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡോ. എസ്.എസ് ലാൽ. ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ടെന്നും ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം എന്നുമാണ് എസ്.എസ് ലാൽ ഫേസ്ബുക്കിൽ കുറിച്ചത്. അനിയാ, ഇനി ആ ചിഹ്നം ഉപേക്ഷിച്ചോളൂ. എന്നാൽ ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം. ഒരേ തൊഴിൽ പഠിച്ചയാളെന്ന നിലയിൽ അക്കാര്യത്തിൽ ഞാൻ ഇനിയും ഒപ്പമുണ്ട്. രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളിൽ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം. ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാൻ വീണ്ടും കാത്തിരിക്കുന്നു. നമ്മുടെ പാർട്ടി ഓഫീസിൽ ഇനി അനിയനെ കയറ്റൂല. എന്നാൽ പാർട്ടി മാറുന്ന തിരക്കിൽ അവിടെ നിന്ന് എടുക്കാൻ മറന്നുപോയ ഖദർ ഉടുപ്പും മുണ്ടുമൊക്കെ അവിടെത്തന്നെയുണ്ടെന്നറിഞ്ഞു. ആവശ്യമുണ്ടെങ്കിൽ അതൊക്കെ തിരികെ വാങ്ങിത്തരാം.’

Spread the love

adfentinnovations@gmail.com

Related Posts

Leave a Reply

Your email address will not be published. Required fields are marked *